പിന്നിട്ട വഴികളിൽ തിരിഞ്ഞു നോക്കിയാൽ ..... നന്മയുടെ നല്ല വശങ്ങൾ ഒരുപാടുണ്ടാവും .... ഒരുപാട് സന്തോഷങ്ങൾ, ദുഃഖങ്ങൾ,വേദനകൾ , കണ്ണുനീർ,പുഞ്ചിരികൾ..... അതിലേറെ അവയെ നേരിട്ട രീതികൾ , തീരുമാനങ്ങൾ ...... ഇന്നവയെല്ലാം ഓർക്കുവാനുള്ള ഓർമകളും നാളെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന കരുത്തുമാണ് എനിക്ക്..... ആ ഓർമകൾ,ഇപ്പോഴുള്ള അനുഭവങ്ങൾ അവയെല്ലാം എനിക്കും നിങ്ങൾക്കും അനുഗ്രഹവും അനുഭവങ്ങളും ആകട്ടെ ....... എല്ലാം തുറന്നു സംസാരിക്കാൻ ഒരു വേദി ...
Wednesday, August 3, 2016
Monday, August 1, 2016
ഒറ്റ നോട്ടത്തിൽ ഞാനെന്ന വെക്തി
ഒരുപാട് നാളുകൾകൊണ്ടുള്ള ആഗ്രഹത്തിന് പുറത്താണീ ഈ ബ്ലോഗിൽ എഴുതി തുടങ്ങിയത്.... സമയം കിട്ടുന്നപോലെ എഴുതുന്നുമുണ്ട് ചെറുപ്പത്തിൽ തന്നെ എഴുത്തും വായനയും എനിക്ക് കൂടപ്പിറപ്പായ് .....
അഞ്ചാം ക്ലാസ്സിൽ കാലത്ത് പേഴുംപാറ ഡി.പി.എം. യൂ .പി . സ്കൂളിലെ ഡെയ്സി ടീച്ചർ എന്നെകൊണ്ട് ആദ്യമായ് "ഭഗത് സിംഗിന്റെ ജീവിതം " നാടകം ആയി അവതരിപ്പിക്കാൻ പറഞ്ഞു....
അധികം ഡയലോഗ് ഒന്നും ഇല്ലാതെ മുക്കാൽ മണിക്കൂറുള്ള ഒരു പിരീഡിൽ ഞങ്ങൾ ആ ക്ലാസ് മുറിയിൽ ഒരു നാടകം ചെയ്തു ... അന്നുമുതൽ പല പുസ്തകങ്ങൾ വായിച്ചു നല്ല ചിന്തകൾ എഴുതാൻ തുടങ്ങി..... പിന്നെ നാടകം, കവിത, സ്‌കിറ്റ്,ലേഖനം,അങ്ങനെ എഴുത്ത് ഹരമായി
പിന്നീട് മണിയാർ ഹൈസ്കൂളിൽ ആയപ്പോൾ സ്കൂൾ മാഗസിൻ "തളിർ" രിൽ എഴുതി തുടങ്ങി ... എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ. ഹെഡ് മാസ്റ്റർ പ്രസാദ് സർ ന്റെ പ്രോത്സാഹനം ഉണ്ടായിരുന്നു അതിനു പിൻപിൽ...ന്റെ കൂട്ടുകാരുടെയും..
രണ്ടു വര്ഷം പിന്നെ പ്ലസ് ടു ലൈഫ് എഴുത്ത് സ്.ഫ്.ഐ. യുടെ സ്റ്റുഡൻറ് മാഗസിനിൽ ആയി.... പിന്നീട് വെണ്ണിക്കുളം പോളിയിൽ പഠനം.... ന്റെ ഫസ്റ് ഇയർ പഠനകാലത്തെ -ലെ മാഗസിൻ "നിനവ്" ൽ "ഓൾഡ് ഈസ് ഗോൾഡ്" - ടെലഗ്രാമിന്റെ അവസാന നിമിഷവും പുത്തൻ ശാസ്ത്രീയ മേഖലകളും ടെക്നോളജിയയും കുറിച്ച് ലേഖനം എഴുതി...... പിന്നെ 2014 ന്റെ കൂട്ടുകാരൻ പ്രിയ സഖാവ് നന്ദു റ്റി .എസ് മാഗസിൻ എഡിറ്റർ ആയ "പച്ചില " ൽ വൃദ്ധസദനങ്ങൾ കൂടിവരുന്നു എന്ന ആശയം കൊണ്ട് "ഒരു കണ്ണീർ മുത്തം " എന്ന ലേഖനം എഴുതി ....... പിന്നെ ക്രിസ്ത്യൻ മേഖലകളിൽ ചെറു കഥകളും,പാട്ടുകളും, യൂത്ത് ക്യാമ്പുകൾ , എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇന്നിപ്പോൾ എഴുതാൻ കഴിയുന്നതും എഴുതുന്നതും ഞാൻ "പിന്നിട്ട വഴികൾ" ൽ തിരിഞ്ഞു നോക്കുമ്പോഴാമാണ്.
Subscribe to:
Posts (Atom)
