Wednesday, November 30, 2016

World AIDS Day 2016

Hands Up for #HIVprevention

Since 2010, improved access to testing and treatment has resulted in a 26% decline in AIDS relation deaths globally.1 To continue the momentum we need to create an AIDS-free world by 2030, UNAIDS recommends fast tracking innovations and investments that lead to life-saving care. That means a point of care movement that reaches everyone — no matter where they live or who they are.

Taking our progress in the fight against HIV to the next level.

In 2011, United Nations General Assembly set a goal — they wanted to reach 15 million people living with HIV with life-saving antiretroviral therapy by 2015. They didn’t just meet their goal — they exceeded it by two million people.1

Some of the biggest lessons they learned during those years were that point-of-care testing (POCT) was the key to detecting and managing HIV, and that rapidly expanding access to these technologies was critical — especially in remote and poor communities.

Thanks largely to scaling up testing programs and linking patients to care and life saving antiretroviral therapy, global AIDS-related deaths are declining steadily. In Eastern and Southern Africa, where the AIDS epidemic is most dire, AIDS-related deaths are down 36% in the same time period.

Even with this success, huge challenges lie ahead. Key populations, like young women, sex workers, prisoners, drug users and men who have sex with men (MSM) are being left behind. Some of the challenges are logistical — like distributing condoms, syringes, and PrEP. But the biggest obstacles to overcome are still fear, intimidation, and ignorance.

Hands up for #HIVprevention is the theme of World AIDS Day 2016.

The UNAIDS campaign Hands Up for #HIVprevention explores how to address all the barriers that prevent adolescent girls and young women, at-risk populations, and people living with HIV from accessing and using these services.

This highly social, highly emotional campaign features the hopes, concerns, and encouragement of real people illustrating just how personal — and all encompassing— the HIV/AIDS epidemic is.

It impacts adolescent girls and young women. It affects children and communities globally. HIV impacts everyone.

Lending a hand to reach UNAIDS 90-90-90 Goals

To help end the AIDS epidemic by 2030, UNAIDS set 90-90-90 goals.1They’re designed to address significant gaps and shortcomings in every aspect of the cascade of care. Alere is uniquely positioned to support 90-90-90 across the care cascade with its point of care technologies from diagnosis to patient monitoring.

Raise your hand if speed and accuracy matter.

Alere™ HIV Combo

Make every testing opportunity count.

The 4th generation Alere™ HIV Combo test detects more acute infections compared to 2nd and 3rd generation tests. This helps close the window period and enables increased case finding at a time when individuals are highly infectious.

Alere™ HIV Combo provides accurate results in just 20 minutes and can be run using fingerstick whole blood, venipuncture whole blood or serum/plasma. Alere™ HIV Combo is a test strip that’s easy to store, easy to use and test, and doesn’t require any complex testing equipment.

ABOUT WORLD AIDS DAY


WHAT IS WORLD AIDS DAY?

World AIDS Day is held on the 1st December each year and is an opportunity for people worldwide to unite in the fight against HIV, show their support for people living with HIV and to commemorate people who have died. World AIDS Day was the first ever global health day, held for the first time in 1988.

WHY IS WORLD AIDS DAY IMPORTANT?

Over 100,000 people are living with HIV in the UK. Globally there are an estimated 34 million people who have the virus. Despite the virus only being identified in 1984, more than 35 million people have died of HIV or AIDS, making it one of the most destructive pandemics in history.

Today, scientific advances have been made in HIV treatment, there are laws to protect people living with HIV and we understand so much more about the condition. Despite this, each year in the UK around 6,000 people are diagnosed with HIV, people do not know the facts about how to protect themselves and others, and stigma and discrimination remain a reality for many people living with the condition.

World AIDS Day is important because it reminds the public and Government that HIV has not gone away – there is still a vital need to raise money, increase awareness, fight prejudice and improve education.

WHAT SHOULD I DO ON WORLD AIDS DAY?

World AIDS Day is an opportunity to show support to and solidarity with the millions of people living with HIV. Wearing a red ribbon is one simple way to do this. Find out where you can get a red ribbon.

World AIDS Day is also a great opportunity to raise money for NAT (National AIDS Trust) and show your support for people living with HIV. If you feel inspired to hold an event, such as a bake sale, or simply sell red ribbons, visit our fundraising page. If you’d like to see events that others are holding please visit our events page.

BUT WHAT ABOUT AFTER WORLD AIDS DAY?

Although World AIDS Day is a great opportunity to talk about HIV, it is important to keep the momentum going all year round. Sign up to NAT's newsletterwhich will keep you up to date with all the new developments in HIV and the work of the National AIDS Trust, or visit our website, HIVaware, for more information

Monday, November 28, 2016

ആഗ്രഹങ്ങൾ... ഇങ്ങനെയും..

ടീച്ചർ:- നീ വലുതായിട്ട് എന്തു ചെയ്യും?

വിവാഹം ചെയ്യും.

അതല്ല,  നീ ആരാകുമെന്നാ ചോദിച്ചെ?

ഒരു ഭർത്താവ് 😁

ഹോ, എടാ നീ വലുതായിട്ട് എന്തു നേടും?

ഒരു ഭാര്യയെ 😁

എടാ, മരത്തലയാ,,, നീ വളർന്ന് വരുമ്പോൾ നിന്റെ അച്ചനും അമ്മയ്ക്കും വേണ്ടി എന്തു കൊണ്ടു കൊടുക്കും?

ഒരു നല്ല മരുമകളെ 😁

എടാ, പൊട്ടാ...നിന്‍റെ അച്ഛനും അമ്മയും നിന്നിൽ നിന്നും എന്താണ് ആഗ്രഹിയ്ക്കുന്നത്?

പേരക്കിടാങ്ങളെ 😁

എന്റീശ്വരാ! !! എടാ മണ്ടാ നിനക്ക് നിന്‍റെ ഭാവിയിലുള്ള ലക്ഷ്യം എന്താന്നാ ചോദിച്ചേ?

നാം രണ്ട്, നമുക്ക് രണ്ട്.  😁 😁 😁 😁

Sunday, November 27, 2016

DYFI

#നവംബർ_3

1980-ൽ പഞ്ചാബിലെ ലുധിയാനയിൽ വെച്ചാണ് ഡി.വൈ.എഫ്.ഐ രൂപം കൊള്ളുന്നത്.
ഭഗത്സിംഗിന്റെ സഹപ്രവർത്തകനും ലാഹോർ ഗൂഢാലോചന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയും ചെയ്ത ധീര വിപ്ലവകാരി കിഷോരിലാൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹം സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി.
‘ഭഗത്‌സിങ്ങും ഞാനുമൊക്കെ ആ കാലഘട്ടത്തിൽ ആഗ്രഹിച്ചതാണ് ഇതുപോലുള്ള ദേശീയ യുവജനപ്രസ്ഥാനം പടുത്തുയർത്തണമെന്ന്. സാധിച്ചില്ല. ഞങ്ങൾ യുവജനങ്ങളുടെ കരുത്തിനെയും ആത്മധൈര്യത്തെയും രാഷ്ട്രസ്വാതന്ത്ര്യത്തിനായി പ്രയോഗിച്ചു. .
ഭഗത്‌സിങ്ങും സുഖദേവും രാജഗുരുവും രക്തസാക്ഷികളായി. ഞങ്ങൾക്ക് പൂർണലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.
ഇന്ന് ഭഗത്‌സിങ്ങ് ജീവിച്ചിരുന്നുവെങ്കിൽ നിങ്ങളെ അഭിവാദ്യം ചെയ്യാൻ അദ്ദേഹം എത്തുമായിരുന്നു. എനിക്കിപ്പോൾ 80 വയസ്സിനോടടുത്തു. ഇനി അധികകാലം ജീവിച്ചെന്നുവരില്ല. പക്ഷെ, ഇന്നൊരു സംതൃപ്തിയുണ്ട്. നിങ്ങൾക്ക്, ഈ സംഘടനയ്ക്ക് നാടിനെ രക്ഷിക്കാൻ കഴിയും. സാമ്രാജ്യത്വവിരുദ്ധ സമരം നടത്താനും കഷ്ടപ്പെടുന്നവനെ സംരക്ഷിക്കാനും നിങ്ങൾക്ക് കഴിയും’.
അതെ, ഇന്ന് സാമ്രാജ്യത്വവിരുദ്ധതയ്ക്കും, വർഗ്ഗീയതയ്ക്കും, അഴിമതിക്കും എതിരായും അര്‍ഹതപ്പെട്ടവന് അവകാശങ്ങള്‍ നേടികൊടുക്കാന്‍ വേണ്ടിയും പോരാടുന്ന ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ.

ഇന്നത്തെ ഇൻഡ്യൻ യുവത്വം മരവിച്ചിരുന്നിടത്ത് നിന്ന്.. ഇന്നിഡ്യയെ ഈക്വിലാബിന്റെ മന്ത്രവീണയാൽ വാർത്തെടുത്തവന്റെ പ്രസ്ഥാനം ഡിവൈഎഫ്ഐ.

"കണ്ണീരിന്റെ നനവിനെ ഒപ്പിയെടുക്കുന്ന കമ്യൂണിസ്റ്റ് കാരന്റെ യുവധാര".... DYFI

ജാതിയുടെയും മതത്തിന്റെയും മതിലുകൾ തകർത്ത്, അഴിമതി പുരളുന്ന കൈകളെ വെട്ടിമാറ്റാൻ നേരിന്റെ കാവലാളാവൻ, സാമ്രാജ്യത്വ ശക്തികൾക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുന്ന നന്മയുടെ ഒരു കൂട്ടം തേരാളികൾ... ഇവർക്കൊപ്പം ആവണം മനസും, ജനാധിപത്യവും.
മതത്തിന്റെയും, ജാതിയുടെയും മതിലുകളില്ലാത്ത, സാമ്രാജ്യത്വ ശക്തികളുടെ കോർപറേറ്റ് നയത്തിന്റെ അടിമയാവാതെ നന്മയുള്ള ജനാധിപത്യത്തിന്റെ പച്ചപ്പിനായി പൊരുതുന്നവരോടൊപ്പം അണിചേരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.❤

നക്ഷത്രാങ്കിത ശുഭ്രപതാകയിൽ
ആധുനിക ലോകത്തിന്റെ
നക്ഷത്രപ്രാവുകളെ പാറിച്ച
യുവജന പ്രസ്ഥാനം ഡി.വൈ.എഫ്.ഐ ✊

"ലോകത്തെ ഏറ്റവും സുന്ദരമായ സ്വപ്നം - "കമ്യൂണിസമാണ് "   ഇത് ഉറങ്ങുമ്പോൾ കാണാനുള്ളതല്ല, ഉറങ്ങുന്നവരെ ഉണർത്താനുള്ളതാണ്........❤❤❤ ✋✋ ✨ join DYFl ✨

#സഖാവിന്റെ_വാക്കുകൾ...©✏

Saturday, October 29, 2016

അമ്മ അറിവ്..,

വായ്പ്പുണ്ണിന് കാരണം വിറ്റാമിന്‍ കുറവ് മുതല്‍ ദഹനപ്രശ്‌നം വരെ; വായ്പ്പുണ്ണില്നെ‍ നിന്ന് രക്ഷനേടാന്‍ ചില വീട്ടുവിദ്യകള്‍

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പിടികൂടാത്തവരായി ആരുമില്ല. പ്രായഭേദമെന്യേ ആര്‍ക്കും എപ്പോഴും വരാവുന്ന രോഗാവസ്ഥയാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ജീവിതത്തെ അലോസരപ്പെടുത്തും. അസഹ്യമായ വേദനയും ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ബുദ്ധിമുട്ടുമാണ് വായ്പ്പുണ്ണ് വന്നാല്‍ നേരിടുന്നത്.

വൈറ്റമിന്‍ കുറവും പാരമ്പര്യവും ദഹനപ്രശ്‌നങ്ങളും ശരീരം ചൂടാകുന്നതും എല്ലാം വായ്പ്പുണ്ണിന് കാരണങ്ങളാണ്. വൈറ്റമിന്‍ ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. രോഗ കാരണം ഉറക്കക്കുറവും മാനസിക സംഘര്‍ഷവും മറ്റ് കാരണങ്ങളാണ്. മലബന്ധം, ദഹനപ്രശ്‌നം തുടങ്ങിയവയും വായ്പ്പുണ്ണിന് വഴിവയ്ക്കും.

വായ്പുണ്ണില്‍ നിന്നും ആശ്വാസമേകാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ.

ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കണം. ഇത് വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടാം. പത്ത് മിനുട്ട് കഴിഞ്ഞ് വായ് കഴുകാം. അയേണ്‍ സമ്പുഷ്ടമായ ഭക്ഷണം കഴിയ്ക്കുന്നതും നല്ലതാണ്. ടര്‍ക്കി, എള്ള്, ബ്രൊക്കോളി എന്നിവയെല്ലാം അയണിന്റെ ഗുണം നല്‍കും.

വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ബി കോംപ്ലക്‌സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ ഇത് പെട്ടെന്ന് മാറ്റാം. നല്ല പുളിയുള്ള മോര് കഴിക്കുകയും മോരുകൊണ്ട് കവിള്‍ക്കൊള്ളുകയും ചെയ്യാം. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളാം.

കരിക്കിന്‍ വെള്ളം കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. കരിക്ക് വയറിനെ തണുപ്പിക്കും. വായിലെ മുറിവുള്ളിടത്ത് ഐസ് വയ്ക്കുന്നതും നല്ലതാണ്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഐസ് വയ്ക്കുന്നത് വേദന അകറ്റും. മുറിവിനു മുകളില്‍ തേന്‍ പുരട്ടുന്നതും നല്ലതാണ്.

പേരയുടെ ഇല പേരയ്ക്കയുടെ ഇല വായിലിട്ടു ചവയ്ക്കുന്നത് മറ്റൊരു പരിഹാരമാര്‍ഗമാണ്. പല്ലു വെളുപ്പിക്കാനും വായ്‌നാറ്റം അകറ്റാനും കൂടി സഹായിക്കും. വയറ്റിലെ അസ്വസ്ഥതകള്‍ അകറ്റാനും പേരയുടെ ഇല നല്ലതാണ്. പഴം, തേന്‍ പഴം, തേന്‍ തുടങ്ങിയവ കഴിയ്ക്കുന്നത് വായ്പുണ്ണിനെ അകറ്റുന്നതിന് സഹായിക്കും.

പച്ചക്കറി കഴിക്കുന്നത് വായ്പുണ്ണിന് ആശ്വാസം നല്‍കും. അയേണ്‍, ഫോളിക് ആസിഡ് എന്നിവ പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും. വായ്പുണ്ണിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് നെല്ലിക്ക. നെല്ലിക്ക വേവിച്ച് പേസ്റ്റ് രൂപത്തിലാക്കി വായ്പ്പുണ്ണുള്ള ഇടങ്ങളില്‍ പുരട്ടാം.

അമ്മ അറിവ്..,

വായ്പ്പുണ്ണിന് കാരണം വിറ്റാമിന്‍ കുറവ് മുതല്‍ ദഹനപ്രശ്‌നം വരെ; വായ്പ്പുണ്ണില്നെ‍ നിന്ന് രക്ഷനേടാന്‍ ചില വീട്ടുവിദ്യകള്‍

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പിടികൂടാത്തവരായി ആരുമില്ല. പ്രായഭേദമെന്യേ ആര്‍ക്കും എപ്പോഴും വരാവുന്ന രോഗാവസ്ഥയാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ജീവിതത്തെ അലോസരപ്പെടുത്തും. അസഹ്യമായ വേദനയും ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ബുദ്ധിമുട്ടുമാണ് വായ്പ്പുണ്ണ് വന്നാല്‍ നേരിടുന്നത്.

വൈറ്റമിന്‍ കുറവും പാരമ്പര്യവും ദഹനപ്രശ്‌നങ്ങളും ശരീരം ചൂടാകുന്നതും എല്ലാം വായ്പ്പുണ്ണിന് കാരണങ്ങളാണ്. വൈറ്റമിന്‍ ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. രോഗ കാരണം ഉറക്കക്കുറവും മാനസിക സംഘര്‍ഷവും മറ്റ് കാരണങ്ങളാണ്. മലബന്ധം, ദഹനപ്രശ്‌നം തുടങ്ങിയവയും വായ്പ്പുണ്ണിന് വഴിവയ്ക്കും.

വായ്പുണ്ണില്‍ നിന്നും ആശ്വാസമേകാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ.

ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കണം. ഇത് വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടാം. പത്ത് മിനുട്ട് കഴിഞ്ഞ് വായ് കഴുകാം. അയേണ്‍ സമ്പുഷ്ടമായ ഭക്ഷണം കഴിയ്ക്കുന്നതും നല്ലതാണ്. ടര്‍ക്കി, എള്ള്, ബ്രൊക്കോളി എന്നിവയെല്ലാം അയണിന്റെ ഗുണം നല്‍കും.

വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ബി കോംപ്ലക്‌സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ ഇത് പെട്ടെന്ന് മാറ്റാം. നല്ല പുളിയുള്ള മോര് കഴിക്കുകയും മോരുകൊണ്ട് കവിള്‍ക്കൊള്ളുകയും ചെയ്യാം. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളാം.

കരിക്കിന്‍ വെള്ളം കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. കരിക്ക് വയറിനെ തണുപ്പിക്കും. വായിലെ മുറിവുള്ളിടത്ത് ഐസ് വയ്ക്കുന്നതും നല്ലതാണ്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഐസ് വയ്ക്കുന്നത് വേദന അകറ്റും. മുറിവിനു മുകളില്‍ തേന്‍ പുരട്ടുന്നതും നല്ലതാണ്.

പേരയുടെ ഇല പേരയ്ക്കയുടെ ഇല വായിലിട്ടു ചവയ്ക്കുന്നത് മറ്റൊരു പരിഹാരമാര്‍ഗമാണ്. പല്ലു വെളുപ്പിക്കാനും വായ്‌നാറ്റം അകറ്റാനും കൂടി സഹായിക്കും. വയറ്റിലെ അസ്വസ്ഥതകള്‍ അകറ്റാനും പേരയുടെ ഇല നല്ലതാണ്. പഴം, തേന്‍ പഴം, തേന്‍ തുടങ്ങിയവ കഴിയ്ക്കുന്നത് വായ്പുണ്ണിനെ അകറ്റുന്നതിന് സഹായിക്കും.

പച്ചക്കറി കഴിക്കുന്നത് വായ്പുണ്ണിന് ആശ്വാസം നല്‍കും. അയേണ്‍, ഫോളിക് ആസിഡ് എന്നിവ പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും. വായ്പുണ്ണിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് നെല്ലിക്ക. നെല്ലിക്ക വേവിച്ച് പേസ്റ്റ് രൂപത്തിലാക്കി വായ്പ്പുണ്ണുള്ള ഇടങ്ങളില്‍ പുരട്ടാം.

Wednesday, October 26, 2016

ചുവപ്പാണ് പ്രണയം

പ്രേമിക്കുകയാണെങ്കില്‍ ഒരു സഖാവിനെ തന്നെ പ്രേമിക്കണം. കാറ്റത്തു പാറിപ്പറക്കുന്ന ചെങ്കൊടിയിലേക്കു വീശുന്ന ആ കണ്ണുകളെ നിശ്ചലമായി നോക്കിനില്‍ക്കണം. എന്നിട്ട് ആ കണ്ണുകളില്‍ പ്രതിഫലിക്കുന്ന ചുവപ്പ് നെഞ്ചിലേക്ക് ചേര്‍ത്ത് പിടിക്കണം അവളുടെ സ്വരത്തോടു സ്വരം ചേര്‍ക്കാന്‍ ഈക്വലാബ് എന്ന് ഉറക്കെ വിളിക്കണം. ആ കൈകളില്‍ ചേര്‍ത്ത് പിടിക്കാന്‍ മനുഷ്യനായ ചങ്ങല ആകണം അങ്ങനെ അങ്ങനെ അവസാനം ആ രക്തഹാരം കഴുത്തില്‍ അണിയുന്നതുവരെ അങ്ങനെ നടക്കണം...

Sunday, October 23, 2016

കണ്ടറിഞ്ഞത്....

ഉച്ചയൂണ് കഴിഞ്ഞ് Hotel ൽ നിന്നും ഇറങ്ങിയ ഞാൻ കണ്ടത്... എനിക്കൊരു പാട് ചിന്തയേകിയ രണ്ട്  കാര്യങ്ങളായിരുന്നു. ഇന്നത്തെ New Generation ന്  ഈ പറയുന്നത് ഒന്നും തന്നെ ദെഹിക്കില്ലെന്നറിയാം.....,

1✨. ഭിക്ഷയെടുത്ത നടക്കുന്ന ഒരു മാതാവ്.., തനിക്ക് കിട്ടിയ ഭക്ഷണം ഭക്തിയോടെ ആ foot path ൽ ഇരുന്ന് കഴിക്കുകയാണ്.. കൂടാതെ അവർക്കരികിലേക്ക് നടന്നടുത്ത ഒരു "നായ"ക്ക് അതിൽ നിന്നും ഒരു പങ്ക് നീട്ടിവെച്ചു കൊടുത്തു.... നന്ദിയോടെ ആ നായ ആ ഭക്ഷണം കഴിച്ചിട്ട് അവർക്കരികിൽ നിന്നു.

2✨. ആ മാതാവിരിക്കുന്നതിന്റെ ഇടത്തുവശത്തായി കുറെ Freekn BoyZ Bike ൽ ലാന്റ് ചെയ്തിട്ടുണ്ട്. അവർ ഇരിക്കുന്ന road ന്റെ വശത്തുള്ള hotel ൽ നിന്നും
ഒരാൺകുട്ടിക്കൊപ്പം 3 പെൺകുട്ടികൾ New generation വേഷഭൂഷാധികളാൽ ഇറങ്ങി വന്നു.ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരാണ്.... നമ്മ കേരള മങ്കകൾ
5* hotel ൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയുള്ള വരവാണ്.... നാടും നാട്ടുകാരും  നടുങ്ങുമാറ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കൊണ്ട്,...
പിന്നെ അങ്ങട് ഞാൻ English Movie കാണുന്ന പോലെ തോന്നി... 5 ആൺ കഴുതകൾക്കൊപ്പം... 3 പെൺകഴുതകൾ...... എത്ര നല്ല ആചാരങ്ങൾ...,

കണ്ടിങ്ങനെ നിക്കാൻ നല്ല രസമാണ് public ന്... പക്ഷേ സ്വന്തം അപ്പനും, അമ്മക്കൊ ഇതിനൊന്നും കഴിഞ്ഞില്ലെന്നു വരാം...

നാട്ടിൽ പണിയെടുത്ത്, മാസാമാസം പണമയച്ചുകൊടുത്ത് ഈ Bangalore പട്ടണത്തിലേക്ക്.. പഠിപ്പിക്കാൻ മക്കളെ അയച്ച അപ്പനും അമ്മക്കും പ്രതീക്ഷകളാണ് പലവിധത്തിൽ... ഈ മക്കളിൽ നിന്നും അവർക്ക് തിക്തമായ ഈ അനുഭവം അറിഞ്ഞാൽ ചങ്ക് പൊട്ടും...
അയച്ചുകൊടുക്കുന്ന പണം... ഇങ്ങനെ അടിച്ചു രസിച്ച് അറുമാദനത്തിൽ വീട്ടിൽ നിന്നയക്കുന്ന പണം ഇല്ലാതാക്കുമ്പോൾ.....,

ഭിക്ഷയെടുത്ത ഭക്ഷണം നായക്ക് പങ്കുവെച്ച ആ മാതാവിനെ നമിച്ചു പോകും

നിനക്കെന്താ കുഴപ്പം... ഇതാ ✨New Generation life✨.. എന്ന ധാരണയുള്ള #അളിയന്മാരോട്.... ചിലപ്പോൾ ഈ
   "#മങ്കി" ആവാം ഒരുപക്ഷേ നിന്റെ life ൽ വരുന്നതെങ്കിലോ.😶☺☺???

ആരെയും... നന്നാക്കാനല്ല.....,
മദ്യക്കുപ്പിയിലെ Caution Label പോലെ ഒരു വ്യർത്ഥമായ അറിയിപ്പ് ... അത്രമാത്രം.

അറിയിപ്പ്

സിഗരറ്റ് വലിക്കുന്നോർക്ക് വേണ്ടി ഞാൻ ഈ പോസറ്റ് സമർപ്പിക്കുന്നു,,

ഈ നാടിനിത് എന്തു പറ്റി....?? രസകരമായ ചോദ്യമായി പലപ്പോഴും തോന്നാവുന്ന ഒരു പരസ്യമാണിത്.

..................................................
ഒരു ശരാശരി പുക വലിക്കാരനായ ഓരാൾ അയാൾ അറിയാതെ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, നഷ്ടങ്ങൾ, സാഹസികതകൾ ഒന്ന് വിവരിക്കട്ടെ....☺☺☺
----------------------------
✨ഒരാൾ ഒരു ദിവസം ഒരു പാക്ക് സിഗരട്ട് വലിക്കുന്നുവെങ്കിൽ

● ഒരു പാക്കിൽ സിഗരറ്റിന്റെ എണ്ണം  - 10
● ഒരാഴ്ചയിൽ വലിക്കേണ്ടി വരുന്നത്‌  - 70എണ്ണം
● ഒരു മാസത്തിലേക്ക് വലിക്കേണ്ടി വരുന്നത്‌  - 300 എണ്ണം
● ആറു മാസത്തിലേക്ക്  - 1800 എണ്ണം
ഒരു വർഷത്തിലേക്ക്  - 3600 എണ്ണം
-----------------------
©
● ഒരു സിഗരറ്റിന്റെ വില - 6 രൂപ
● ഒരു പാക്ക് സിഗരറ്റിന്റെ വില ( ഒരു ദിവസം ) - 60 രൂപ
● ഒരാഴ്ചയിലേക്ക് വേണ്ടുന്നതുക - 420 രൂപ
● ഒരു മാസത്തിലേക്ക് വേണ്ടുന്ന തുക- 1800 രൂപ
● ആറു മാസത്തേക്ക്  - 10800 രൂപ
● ഒരു വർഷത്തേക്ക്  - 21600 രൂപ
------------------------

● ഒരു സിഗരറ്റിന്റെ നീളം - 6 cm
● ഒരു പാക്ക് സിഗരറ്റിന്റെ നീളം - 60cm
● ഒരാഴ്ച വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 420cm
● ഒരു മാസം കൊണ്ട് വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 10800cm
● ആറുമാസം കൊണ്ട് വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 64800cm
● ഒരു വർഷം കൊണ്ട് വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 129600cm (1.296 കിലോമീറ്റർ )
-------------------------

● ഒരു സിഗരട്ട് തീര്ക്കാൻ വേണ്ടി വരുന്ന വലി - 8
● ഒരു പാക്കിന് (ഒരു ദിവസം) - 80 വലി
● ഒരാഴ്ചത്തേക്ക് വേണ്ടി വരുന്ന വലി - 560
● ഒരു മാസത്തേക്ക് വേണ്ടി വരുന്ന വലി - 2400
● ആറു മാസത്തേക്ക് വേണ്ടി വരുന്ന വലി - 14400
● ഒരു വർഷത്തേക്ക് വേണ്ടി വരുന്ന വലി - 28800
--------------------------

● ഒരു സിഗരട്ട് വലിക്കനെടുക്കുന്ന സമയം -  5 മിനിറ്റ്
● ഒരു പാക്ക് ഒരു ദിവസം - 50 മിനിറ്റ്
● ഒരാഴ്ചയിൽ ചിലവഴിക്കുന്ന  സമയം - 350 മിനിറ്റ്
● ഒരു മാസത്തിൽ ചിലവഴിക്കുന്ന സമയം -  1400 മിനിറ്റ്
● ആറു മാസത്തിൽ ചിലവഴിക്കുന്ന സമയം - 8400 മിനിറ്റ്
● ഒരു വർഷത്തിൽ ചിലവഴിക്കുന്ന സമയം
16800 മിനിറ്റ് (280 മണിക്കൂർ അഥവാ 11.6 ദിവസം)

--------------------------

■ ഒരാൾ പുകവലി കൊണ്ട് മരണപ്പെടുകയാണെങ്കിൽ അയാൾ ചുരുങ്ങിയത് 30 ആളുകൾക്കെങ്കിലും പുകവലി കാരണമുള്ള അസുഖങ്ങൾ സമ്മാനിച്ചാണ് മരണമടയുന്നത്

■ പുകവലി കാരണം ഉണ്ടാകുന്ന  അസുഖങ്ങൾ.
1. Cancer
2. Heart disease
3. Stroke
4. Lung diseases
3. Diabetes
5. Chronic obstructive pulmonary disease (COPD)
6. Emphysema and chronic bronchitis
7. Increse tuberculosis, certain
8. Eye diseases
9. Problems of the immune system
10. Rheumatoid arthritis

■ പുകവലി കാരണം ലോകത്ത് 60 ലക്ഷം പേർ ഓരോ വർഷവും മരണമടയുന്നു. 2030 ആകുമ്പോഴേക്കും ഇത് 80 ലക്ഷം പേർ  ആയിരിക്കും

■ ഒരു ശരാശരി പുകവലിക്കാരൻ , പുകവലിക്കാത്തവനെക്കാൾ 10 വർഷം മുന്നേ മരണമടയുന്നു.

✅പുകവലി ആരോഗ്യത്തിനു ഹാനികരം .
ജീവൻ കവരും ഇത് നിങ്ങൾ അംഗീകരിക്കുന്നു എങ്കിൽ ഷെയർ ചെയ്യു....
എല്ലാവർക്കും നല്ലത് വരുത്തട്ടെ ...... എന്ന് പ്രാര്‍ത്ഥിക്കുന്നു ✋.......
🤐🚬☠✏©

Friday, October 14, 2016

സഖാവിന്

"ചോര തുടിക്കും ചെറു കൈയ്യുകളേ
പേറുക വന്നീ പന്തങ്ങൾ
ഏറിയ തലമുറയേന്തിയ പാരിൽ
വാരൊളി മംഗള കന്ദങ്ങൾ"

നവോത്ഥാനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും സാക്ഷ്യപത്രമായ പന്തങ്ങളിൽ നിന്നുള്ള വരികളാണിത് .നിരാശയുടെ പടുകുഴിയിൽ നിന്നും പ്രത്യാശയുടെ ഗോപുരം പടുത്തുയർത്തുന്ന മനുഷ്യാധ്വാനത്തെ എന്തിനും മുകളിൽ പ്രതിഷ്ഠിച്ച സന്ദേശമാണിതിൽ തെളിയുന്നത്. അന്ധകാരത്തിനും അനാചാരത്തിനുമെതിരെ യാഥാസ്തികത്വത്തിനും കുടിലതകൾക്കുമെതിരെ കൊളുത്തേണ്ട പന്തങ്ങളായി മനുഷ്യ ജീവിതം പരിണമിക്കണം.
ഓരോ തലമുറയുടെയും സാമൂഹിക ഉത്തരവാദിത്വം,മുൻ തലമുറകൾ  കൊളുത്തി വച്ച പന്തങ്ങളെ കൂടുതൽ ജ്വലിപ്പിക്കുകയും കെട്ടുപോകാതെ പുതുതലമുറയെ ഏൽപ്പിക്കലുമാണ്.✊✊✊

2012 -15 ൽ
എസ്.എഫ്.ഐ യുടെ ചുവപ്പു കോട്ടയായ വെണ്ണിക്കുളം പോളിയിൽ അരാഷ്ട്രീയതക്കും, വർഗീയതക്കും, വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ പോരാടിയ
#സഖാവ്_പ്രതീഷ്_പി

"പക്വതയുള്ള  സ്വഭാവം കൊണ്ടും സൗഖ്യമായ പെരുമാറ്റം കൊണ്ടും കാമ്പസിനു സുപരിചിതൻ. കാമ്പസിലെ ഏതു പ്രശ്നങ്ങളിലും നിറചിരിയോടെ ഇടപെട്ട് പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിച്ച കരുത്തുറ്റ സഖാവ് എതിരാളികൾപോലും അംഗികരിച്ച വ്യക്തിത്വം.
അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും നല്ല ബന്ധം പുലർത്തി തന്റെ വ്യക്തിത്വം കാത്തുസൂക്ഷിച്ച ഞങ്ങളുടെ കൂട്ടുകാരൻ..,
2014-15 കലാലയ വസന്തത്തിന്റെ സാരഥി.യൂണിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥികൾക്കിടയിലെ സജീവ സാന്നിധ്യം. പോളിയുടെ സ്പന്ദനമായ വിദ്യാർത്ഥി നേതാവ്.
ബാല സഭയിലൂടെ പിച്ചവെച്ച് ,SFI യുടെ സമരമുഖങ്ങളിൽ മുന്ദ്രാവാക്യങ്ങൾ തിരയിരമ്പും പോലെ വിളിച്ചു കാമ്പസിനെ വിറപ്പിച്ച സഖാവ്.💪💪💪
യുവജനപുരോഗമന രാഷ്ട്രീയ പ്രസ്ഥാനമായ DYFI യിലൂടെ  പ്രവർത്തിച്ച പ്രവർത്തന പരിചയം.
നിരണം DYFI യൂണിറ്റ് സെക്രട്ടറിയായ് വർഷങ്ങളായുള്ള പ്രവർത്തനങ്ങൾ,
മാർക്സിസ്റ്റ് ആശയങ്ങളിൽ  അടിക്കുറച്ച വിശ്വാസം വിദ്യാർത്ഥികൾക്കും പ്രസ്ഥാനത്തിനും വേണ്ടി നിരവധി സമര പോരാട്ടത്തിൽ പങ്കാളിത്തം. ✊✊✊✊
വർഗീയ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിലും പതറാതെ പ്രസ്ഥാനത്തിനുവേണ്ടി എന്നും പോരാടുന്നവൻ...,
CPI(M) നിരണം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം....

ജാതിയുടെയും മതത്തിന്റെയും മതിലുകൾ തകർത്ത്, അഴിമതി പുരളുന്ന കൈകളെ വെട്ടിമാറ്റാൻ നേരിന്റെ കാവലാളാവൻ, സാമ്രാജ്യത്വ ശക്തികൾക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുന്ന നന്മയുടെ ഒരു കൂട്ടം തേരാളികൾ... ഇവർക്കൊപ്പം ആവണം മനസും, ജനാധിപത്യവും.
മതത്തിന്റെയും, ജാതിയുടെയും മതിലുകളില്ലാത്ത, സാമ്രാജ്യത്വ ശക്തികളുടെ കോർപറേറ്റ് നയത്തിന്റെ അടിമയാവാതെ നന്മയുള്ള ജനാധിപത്യത്തിന്റെ പച്ചപ്പിനായി പൊരുതുന്നവരോടൊപ്പം അണിചേരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.💪💪💪💪💪

"ലോകത്തെ ഏറ്റവും സുന്ദരമായ സ്വപ്നം - "കമ്യൂണിസമാണ് "   ഇത് ഉറങ്ങുമ്പോൾ കാണാനുള്ളതല്ല, ഉറങ്ങുന്നവരെ ഉണർത്താനുള്ളതാണ്.......❤❤❤.

നിരണം മൂന്നാം വാർഡ് - CPIM ബ്രാഞ്ച് സെക്രട്ടറിയായി ചുമതലയേറ്റ
#സഖാവ്_പ്രതീഷ്_പി  ക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ✊✊✊✊
ലാൽ സലാം💪💪💪💪💪

#ക്രിസ്റ്റി_മാത്യു_മണിയാർ✍✍✍✍

സഖാവിന്

https://m.facebook.com/story.php?story_fbid=290789164652921&id=100011655189635

Saturday, September 24, 2016

✨✨✨പുരുഷ കേസരി✨✨

ആൺകുട്ടികൾ കരയുന്നത്‌ നിങ്ങൾ കണ്ടിട്ടുണ്ടോ..?
ജീവിതത്തിന്റെ ഏറ്റവും പ്രധാനപെട്ട അവസ്ഥകളിലല്ലാതെ ഞങ്ങൾ കരയാറില്ല... അമ്മയുടെ തല്ലുകൊണ്ട്‌ കരയുന്ന ചെറുപ്രായത്തിൽ അല്ലാതെ പിന്നെ കരയുന്നത്‌ ആദ്യ സ്കൂൾ ദിവസത്തിലായിരിക്കും..

ആൾകൂട്ടത്തിനിടയിൽ കൈവിട്ടുപോയ അമ്മയെ തിരഞ്ഞ്‌ കരയുന്നത്‌ സ്വാഭാവികമാണെങ്കിലും, വിട്ടുപിരിഞ്ഞ്‌ പള്ളി സെമിത്തേരിയിലേക്ക് അമ്മ പോകുമ്പോൾ ആരും കാണാതെ ഒറ്റയ്ക്കാ കല്ലറക്കരിൽ നിന്നു വിതുമ്പാറുണ്ട്‌ ഞങ്ങൾ..
പ്രണയിച്ചവൾ ഹൃദയം തകർത്തെറിഞ്ഞു പോകുമ്പോൾ കൂളായി സുഹൃത്തുക്കളുടെ മുൻപിൽ നിൽക്കുമ്പോഴും ഇടക്കാരും കാണാതെ കരയുന്നവരുമുണ്ട്‌..

പ്രിയപ്പെട്ട ഭാര്യ പ്രസവ വേദനയാൽ ലേബർ റൂമിൽ പുളയുമ്പോൾ മനസ്സിൽ ഗർഭം ചുമന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം മുഖം കഴുകട്ടെയെന്ന വ്യാജേന ബാത്രൂമിന്റെ മതിൽകെട്ടിനുള്ളിൽ നീറുന്ന പുരുഷ ജന്മങ്ങളുമുണ്ട്‌...
സുഖകരമായ്‌ പ്രസവം പൂർത്തിയാക്കി പൊന്നു മകളെ നേഴ്സ്‌ കൈകളിൽ വെച്ചു തരുമ്പോൾ പുഞ്ചിരിച്ചുകൊണ്ട്‌ കണ്ണുനിറക്കുന്ന അവസ്ഥകളുമുണ്ട്‌ ഞങ്ങൾക്ക്‌...

മറ്റൊരു നാട്ടിലേക്ക് ജോലിക്കായ്‌ വീടിന്റെ പടിയിറങ്ങി സലാം പറഞ്ഞു മുന്നോട്ട്‌ നടന്നുനീങ്ങുമ്പോൾ ഞങ്ങൾ തിരിഞ്ഞു നോക്കാറില്ല..പകരം കയ്യിലെ ടവ്വലിൽ കാണാം കണ്ണീർ തുടച്ച പാടുകൾ...

പൊന്നുമകളുടെ ഫോട്ടോയും വീഡിയോകളും വാട്സ്‌ ആപ്പ്‌ വഴി കൈകളിലെത്തുമ്പോൾ ആരും കാണാതെ രാത്രിയുടെ യാമങ്ങളിൽ മൊബെയിലിനെ തുരുതുരാ ചുമ്പിച്ച്‌ വിതുമ്പാറുണ്ട്‌ ഞങ്ങൾ പുരുഷന്മാർ...

പൊന്നുമോളെ ഒരുവന്റെ കൈപിടിച്ചേൽപ്പിച്ചിറങ്ങുന്ന സമയത്ത്‌ ആരും കാണാതെ ഹാളിന്റെ പിന്നാമ്പുറത്തേക്കൊരു നടത്തമുണ്ട്‌ അപ്പന്റെ..നെഞ്ചുരുകി ഒലിക്കുന്നത്‌ ആരും കാണാതിരിക്കാനായിട്ടാണത്‌..

വളർച്ചയെത്തിയ മക്കളാൽ നാട്ടുകാരിൽ നിന്നും കേൾക്കുന്ന അപവാദങ്ങളെ ഇല്ലാതാക്കാൻ പ്രാർത്ഥിക്കുന്ന പുരുഷ ആയുസ്സുകളുമുണ്ട്‌...

ആണുങ്ങൾ കരയുകയോ..? അയ്യേ അത്‌ പാടില്ല, ആരും കാണാനേ പാടില്ല, കാരണം കല്ലുപോലെയുള്ള പുരുഷനെന്ന നാമം ഉള്ളിലൊതുക്കി പുഞ്ചിരിക്കാനേ അറിയൂ... അല്ലെങ്കിൽ ഞാൻ ഒന്നു കരഞ്ഞാൽ നിങ്ങൾ പറയും
✨✨നീയൊരു ആണല്ലേടായെന്ന്.....✨✨