Sunday, November 27, 2016

DYFI

#നവംബർ_3

1980-ൽ പഞ്ചാബിലെ ലുധിയാനയിൽ വെച്ചാണ് ഡി.വൈ.എഫ്.ഐ രൂപം കൊള്ളുന്നത്.
ഭഗത്സിംഗിന്റെ സഹപ്രവർത്തകനും ലാഹോർ ഗൂഢാലോചന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയും ചെയ്ത ധീര വിപ്ലവകാരി കിഷോരിലാൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹം സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി.
‘ഭഗത്‌സിങ്ങും ഞാനുമൊക്കെ ആ കാലഘട്ടത്തിൽ ആഗ്രഹിച്ചതാണ് ഇതുപോലുള്ള ദേശീയ യുവജനപ്രസ്ഥാനം പടുത്തുയർത്തണമെന്ന്. സാധിച്ചില്ല. ഞങ്ങൾ യുവജനങ്ങളുടെ കരുത്തിനെയും ആത്മധൈര്യത്തെയും രാഷ്ട്രസ്വാതന്ത്ര്യത്തിനായി പ്രയോഗിച്ചു. .
ഭഗത്‌സിങ്ങും സുഖദേവും രാജഗുരുവും രക്തസാക്ഷികളായി. ഞങ്ങൾക്ക് പൂർണലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.
ഇന്ന് ഭഗത്‌സിങ്ങ് ജീവിച്ചിരുന്നുവെങ്കിൽ നിങ്ങളെ അഭിവാദ്യം ചെയ്യാൻ അദ്ദേഹം എത്തുമായിരുന്നു. എനിക്കിപ്പോൾ 80 വയസ്സിനോടടുത്തു. ഇനി അധികകാലം ജീവിച്ചെന്നുവരില്ല. പക്ഷെ, ഇന്നൊരു സംതൃപ്തിയുണ്ട്. നിങ്ങൾക്ക്, ഈ സംഘടനയ്ക്ക് നാടിനെ രക്ഷിക്കാൻ കഴിയും. സാമ്രാജ്യത്വവിരുദ്ധ സമരം നടത്താനും കഷ്ടപ്പെടുന്നവനെ സംരക്ഷിക്കാനും നിങ്ങൾക്ക് കഴിയും’.
അതെ, ഇന്ന് സാമ്രാജ്യത്വവിരുദ്ധതയ്ക്കും, വർഗ്ഗീയതയ്ക്കും, അഴിമതിക്കും എതിരായും അര്‍ഹതപ്പെട്ടവന് അവകാശങ്ങള്‍ നേടികൊടുക്കാന്‍ വേണ്ടിയും പോരാടുന്ന ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ.

ഇന്നത്തെ ഇൻഡ്യൻ യുവത്വം മരവിച്ചിരുന്നിടത്ത് നിന്ന്.. ഇന്നിഡ്യയെ ഈക്വിലാബിന്റെ മന്ത്രവീണയാൽ വാർത്തെടുത്തവന്റെ പ്രസ്ഥാനം ഡിവൈഎഫ്ഐ.

"കണ്ണീരിന്റെ നനവിനെ ഒപ്പിയെടുക്കുന്ന കമ്യൂണിസ്റ്റ് കാരന്റെ യുവധാര".... DYFI

ജാതിയുടെയും മതത്തിന്റെയും മതിലുകൾ തകർത്ത്, അഴിമതി പുരളുന്ന കൈകളെ വെട്ടിമാറ്റാൻ നേരിന്റെ കാവലാളാവൻ, സാമ്രാജ്യത്വ ശക്തികൾക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുന്ന നന്മയുടെ ഒരു കൂട്ടം തേരാളികൾ... ഇവർക്കൊപ്പം ആവണം മനസും, ജനാധിപത്യവും.
മതത്തിന്റെയും, ജാതിയുടെയും മതിലുകളില്ലാത്ത, സാമ്രാജ്യത്വ ശക്തികളുടെ കോർപറേറ്റ് നയത്തിന്റെ അടിമയാവാതെ നന്മയുള്ള ജനാധിപത്യത്തിന്റെ പച്ചപ്പിനായി പൊരുതുന്നവരോടൊപ്പം അണിചേരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.❤

നക്ഷത്രാങ്കിത ശുഭ്രപതാകയിൽ
ആധുനിക ലോകത്തിന്റെ
നക്ഷത്രപ്രാവുകളെ പാറിച്ച
യുവജന പ്രസ്ഥാനം ഡി.വൈ.എഫ്.ഐ ✊

"ലോകത്തെ ഏറ്റവും സുന്ദരമായ സ്വപ്നം - "കമ്യൂണിസമാണ് "   ഇത് ഉറങ്ങുമ്പോൾ കാണാനുള്ളതല്ല, ഉറങ്ങുന്നവരെ ഉണർത്താനുള്ളതാണ്........❤❤❤ ✋✋ ✨ join DYFl ✨

#സഖാവിന്റെ_വാക്കുകൾ...©✏

No comments:

Post a Comment