Friday, October 14, 2016

സഖാവിന്

"ചോര തുടിക്കും ചെറു കൈയ്യുകളേ
പേറുക വന്നീ പന്തങ്ങൾ
ഏറിയ തലമുറയേന്തിയ പാരിൽ
വാരൊളി മംഗള കന്ദങ്ങൾ"

നവോത്ഥാനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും സാക്ഷ്യപത്രമായ പന്തങ്ങളിൽ നിന്നുള്ള വരികളാണിത് .നിരാശയുടെ പടുകുഴിയിൽ നിന്നും പ്രത്യാശയുടെ ഗോപുരം പടുത്തുയർത്തുന്ന മനുഷ്യാധ്വാനത്തെ എന്തിനും മുകളിൽ പ്രതിഷ്ഠിച്ച സന്ദേശമാണിതിൽ തെളിയുന്നത്. അന്ധകാരത്തിനും അനാചാരത്തിനുമെതിരെ യാഥാസ്തികത്വത്തിനും കുടിലതകൾക്കുമെതിരെ കൊളുത്തേണ്ട പന്തങ്ങളായി മനുഷ്യ ജീവിതം പരിണമിക്കണം.
ഓരോ തലമുറയുടെയും സാമൂഹിക ഉത്തരവാദിത്വം,മുൻ തലമുറകൾ  കൊളുത്തി വച്ച പന്തങ്ങളെ കൂടുതൽ ജ്വലിപ്പിക്കുകയും കെട്ടുപോകാതെ പുതുതലമുറയെ ഏൽപ്പിക്കലുമാണ്.✊✊✊

2012 -15 ൽ
എസ്.എഫ്.ഐ യുടെ ചുവപ്പു കോട്ടയായ വെണ്ണിക്കുളം പോളിയിൽ അരാഷ്ട്രീയതക്കും, വർഗീയതക്കും, വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ പോരാടിയ
#സഖാവ്_പ്രതീഷ്_പി

"പക്വതയുള്ള  സ്വഭാവം കൊണ്ടും സൗഖ്യമായ പെരുമാറ്റം കൊണ്ടും കാമ്പസിനു സുപരിചിതൻ. കാമ്പസിലെ ഏതു പ്രശ്നങ്ങളിലും നിറചിരിയോടെ ഇടപെട്ട് പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിച്ച കരുത്തുറ്റ സഖാവ് എതിരാളികൾപോലും അംഗികരിച്ച വ്യക്തിത്വം.
അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും നല്ല ബന്ധം പുലർത്തി തന്റെ വ്യക്തിത്വം കാത്തുസൂക്ഷിച്ച ഞങ്ങളുടെ കൂട്ടുകാരൻ..,
2014-15 കലാലയ വസന്തത്തിന്റെ സാരഥി.യൂണിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥികൾക്കിടയിലെ സജീവ സാന്നിധ്യം. പോളിയുടെ സ്പന്ദനമായ വിദ്യാർത്ഥി നേതാവ്.
ബാല സഭയിലൂടെ പിച്ചവെച്ച് ,SFI യുടെ സമരമുഖങ്ങളിൽ മുന്ദ്രാവാക്യങ്ങൾ തിരയിരമ്പും പോലെ വിളിച്ചു കാമ്പസിനെ വിറപ്പിച്ച സഖാവ്.💪💪💪
യുവജനപുരോഗമന രാഷ്ട്രീയ പ്രസ്ഥാനമായ DYFI യിലൂടെ  പ്രവർത്തിച്ച പ്രവർത്തന പരിചയം.
നിരണം DYFI യൂണിറ്റ് സെക്രട്ടറിയായ് വർഷങ്ങളായുള്ള പ്രവർത്തനങ്ങൾ,
മാർക്സിസ്റ്റ് ആശയങ്ങളിൽ  അടിക്കുറച്ച വിശ്വാസം വിദ്യാർത്ഥികൾക്കും പ്രസ്ഥാനത്തിനും വേണ്ടി നിരവധി സമര പോരാട്ടത്തിൽ പങ്കാളിത്തം. ✊✊✊✊
വർഗീയ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിലും പതറാതെ പ്രസ്ഥാനത്തിനുവേണ്ടി എന്നും പോരാടുന്നവൻ...,
CPI(M) നിരണം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം....

ജാതിയുടെയും മതത്തിന്റെയും മതിലുകൾ തകർത്ത്, അഴിമതി പുരളുന്ന കൈകളെ വെട്ടിമാറ്റാൻ നേരിന്റെ കാവലാളാവൻ, സാമ്രാജ്യത്വ ശക്തികൾക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുന്ന നന്മയുടെ ഒരു കൂട്ടം തേരാളികൾ... ഇവർക്കൊപ്പം ആവണം മനസും, ജനാധിപത്യവും.
മതത്തിന്റെയും, ജാതിയുടെയും മതിലുകളില്ലാത്ത, സാമ്രാജ്യത്വ ശക്തികളുടെ കോർപറേറ്റ് നയത്തിന്റെ അടിമയാവാതെ നന്മയുള്ള ജനാധിപത്യത്തിന്റെ പച്ചപ്പിനായി പൊരുതുന്നവരോടൊപ്പം അണിചേരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.💪💪💪💪💪

"ലോകത്തെ ഏറ്റവും സുന്ദരമായ സ്വപ്നം - "കമ്യൂണിസമാണ് "   ഇത് ഉറങ്ങുമ്പോൾ കാണാനുള്ളതല്ല, ഉറങ്ങുന്നവരെ ഉണർത്താനുള്ളതാണ്.......❤❤❤.

നിരണം മൂന്നാം വാർഡ് - CPIM ബ്രാഞ്ച് സെക്രട്ടറിയായി ചുമതലയേറ്റ
#സഖാവ്_പ്രതീഷ്_പി  ക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ✊✊✊✊
ലാൽ സലാം💪💪💪💪💪

#ക്രിസ്റ്റി_മാത്യു_മണിയാർ✍✍✍✍

No comments:

Post a Comment