വായ്പ്പുണ്ണിന് കാരണം വിറ്റാമിന്‍ കുറവ് മുതല്‍ ദഹനപ്രശ്‌നം വരെ; വായ്പ്പുണ്ണില്നെ നിന്ന് രക്ഷനേടാന്‍ ചില വീട്ടുവിദ്യകള്‍
വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പിടികൂടാത്തവരായി ആരുമില്ല. പ്രായഭേദമെന്യേ ആര്‍ക്കും എപ്പോഴും വരാവുന്ന രോഗാവസ്ഥയാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ജീവിതത്തെ അലോസരപ്പെടുത്തും. അസഹ്യമായ വേദനയും ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ബുദ്ധിമുട്ടുമാണ് വായ്പ്പുണ്ണ് വന്നാല്‍ നേരിടുന്നത്.
വൈറ്റമിന്‍ കുറവും പാരമ്പര്യവും ദഹനപ്രശ്‌നങ്ങളും ശരീരം ചൂടാകുന്നതും എല്ലാം വായ്പ്പുണ്ണിന് കാരണങ്ങളാണ്. വൈറ്റമിന്‍ ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. രോഗ കാരണം ഉറക്കക്കുറവും മാനസിക സംഘര്‍ഷവും മറ്റ് കാരണങ്ങളാണ്. മലബന്ധം, ദഹനപ്രശ്‌നം തുടങ്ങിയവയും വായ്പ്പുണ്ണിന് വഴിവയ്ക്കും.
വായ്പുണ്ണില്‍ നിന്നും ആശ്വാസമേകാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ.
ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കണം. ഇത് വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടാം. പത്ത് മിനുട്ട് കഴിഞ്ഞ് വായ് കഴുകാം. അയേണ്‍ സമ്പുഷ്ടമായ ഭക്ഷണം കഴിയ്ക്കുന്നതും നല്ലതാണ്. ടര്‍ക്കി, എള്ള്, ബ്രൊക്കോളി എന്നിവയെല്ലാം അയണിന്റെ ഗുണം നല്‍കും.
വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ബി കോംപ്ലക്‌സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ ഇത് പെട്ടെന്ന് മാറ്റാം. നല്ല പുളിയുള്ള മോര് കഴിക്കുകയും മോരുകൊണ്ട് കവിള്‍ക്കൊള്ളുകയും ചെയ്യാം. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളാം.
കരിക്കിന്‍ വെള്ളം കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. കരിക്ക് വയറിനെ തണുപ്പിക്കും. വായിലെ മുറിവുള്ളിടത്ത് ഐസ് വയ്ക്കുന്നതും നല്ലതാണ്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഐസ് വയ്ക്കുന്നത് വേദന അകറ്റും. മുറിവിനു മുകളില്‍ തേന്‍ പുരട്ടുന്നതും നല്ലതാണ്.
പേരയുടെ ഇല പേരയ്ക്കയുടെ ഇല വായിലിട്ടു ചവയ്ക്കുന്നത് മറ്റൊരു പരിഹാരമാര്‍ഗമാണ്. പല്ലു വെളുപ്പിക്കാനും വായ്‌നാറ്റം അകറ്റാനും കൂടി സഹായിക്കും. വയറ്റിലെ അസ്വസ്ഥതകള്‍ അകറ്റാനും പേരയുടെ ഇല നല്ലതാണ്. പഴം, തേന്‍ പഴം, തേന്‍ തുടങ്ങിയവ കഴിയ്ക്കുന്നത് വായ്പുണ്ണിനെ അകറ്റുന്നതിന് സഹായിക്കും.
പച്ചക്കറി കഴിക്കുന്നത് വായ്പുണ്ണിന് ആശ്വാസം നല്‍കും. അയേണ്‍, ഫോളിക് ആസിഡ് എന്നിവ പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും. വായ്പുണ്ണിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് നെല്ലിക്ക. നെല്ലിക്ക വേവിച്ച് പേസ്റ്റ് രൂപത്തിലാക്കി വായ്പ്പുണ്ണുള്ള ഇടങ്ങളില്‍ പുരട്ടാം.
No comments:
Post a Comment