നാം അറിഞ്ഞു തുടങ്ങുന്നത് എവിടുന്നാണ്
പ്രപഞ്ച സൃഷ്ടി- ഉൽപത്തിബൈബിള് പറയുന്നു:- ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന് മീതെ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു. (ഉല്പത്തി 1:2). ദൈവം ആത്മാവാണ്, അതുകൊണ്ട് ദൈവം പരിവര്‍ത്തിച്ചുകൊണ്ടിരുന്നു എന്ന് മനസിലാക്കുന്നതാണ് ഉചിതം. സൃഷ്ടിക്കുമുന്‍പ് വെള്ളം ഉണ്ടായിരുന്നു, ആത്മാവ് (ദൈവം) വെള്ളത്തില്‍ വ്യാപരിച്ചുകൊണ്ടിരുന്നു എന്നാണ് സാരം.
വെള്ളം:-എന്തിനെക്കുറിച്ചാണ് വെള്ളം എന്ന് പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമല്ല, എങ്കിലും ദൈവത്തെ കൂടാതെ ഒരു വസ്തു അല്ലെങ്കില്‍ സത്ത ഉണ്ടായിരുന്നു. ഈ അടുത്ത കാലം വരെ വേദപണ്ഡിതന്മാര് അങ്ങനെ ഒരു വസ്തുവിനെ അം ഗീകരിച്ചിരുന്നില്ല. ദൈവം ശൂന്യത്തില് നിന്ന് സൃഷ്ടിച്ചു എന്നാണ് പലരും കരുതിയിരുത്. എന്നാല്‍ ഈ അടുത്ത കാലത്ത് അവര്‍ ഒരു നിഗമനത്തിലെത്തി. വെള്ളം എന്ന് പറഞ്ഞിരിക്കുന്നത് സാധാരണ വെള്ളമല്ല, ഈ പ്രപഞ്ചം സൃഷ്ടിയായിത്തീരുന്നതിനുള്ള മൂലദ്രവ്യം (Primordial Matter) ആയിരിക്കാം അവര്‍ സമ്മതിക്കുന്നു.
പല പുരാണങ്ങളിലും ഈ വെള്ളത്തെക്കുറിച്ച് പറയുന്നുണ്ട്. നാരം എന്ന സംസ്കൃതപദമാണ് ഉപയോഗിച്ചിരിക്കുത്. നാരം എന്നാല്‍ വെള്ളം. നാരത്തില് അയനം ചെയ്യു ദൈവം നാരായണന്. നാരം (വെള്ളം) കാരണജലം (Casual Water) എന്നറിയപ്പെടുന്നു. കാരണത്തില്‍ നിന്നാണ് കാര്യം ഉണ്ടാകുന്നത്. ഈ പ്രപഞ്ചം കാരണ ജലത്തില്‍ നിന്നുമുണ്ടായ കാര്യമാണ്. പരമാത്മാവ്, ആത്മാവ്, ബ്രഹ്മം എന്നൊക്കെയാണ് ദൈവത്തിന് ഭാരതീയ ദര്‍ശനങ്ങളില്‍ പറയുന്നത്. ദൈവം ആത്മാവാകുന്നു. എന്ന് ബൈബിളും പറയുന്നു. ആത്മാവിന്റെ പ്രകൃതി, അഥവാ സ്വഭാവമാണ്, സര്‍വ്വ ശക്തി, സര്‍വ്വ ജ്ഞാനം, സര്‍വ്വവ്യാപിത്വം. ആത്മാവിന്റെ പ്രകൃതിയെയാണ് നാരം (വെള്ളം) എന്ന് പറയുന്നത്. കാലവും, ഊര്‍ജ്ജവുമെല്ലാം അത്യന്തം സൂക്ഷ്മഭാവത്തില് ആയിരുന്നു. അത് സ്ഥൂലത്തിലേക്ക് പരിണമിക്കുതിനെയാണ് സൃഷ്ടി എന്ന് പറയുന്നത്.
No comments:
Post a Comment